കൊച്ചി : മികച്ച മെെലേജ് പകരുന്ന ഉറപ്പ് ഉപഭോക്താവിന് വാഗ്ദാനം ചെയ്ത് ഹോണ്ടയുടെ സിബി ഷെെന്‍ ഇന്ത്യന്‍ നിരത്തുകളില്‍ ചിരപരിചിതമായ സൂപ്പര്‍ ബെെക്കുകളില്‍ ഒന്നായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കാള്‍ അവരുടെ യാത്രക്കായി ഏറ്റവും ഏറെ തിരഞ്ഞെടുത്തത് 125 സി.സി യിലുളള ഹോണ്ടാ സി.ബി.ഷെെനിനേയാണ്. ഈ കാലയളവ് വരെ സിബിയുടെ വില്‍പ്പന നടന്നിരിക്കുന്നത് 70 ലക്ഷത്തിന് മേലെയാണ് . രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടൂവീലറുകളില്‍ ആദ്യ നാല് സ്ഥാനങ്ങളിലാണ് ഹോണ്ടാ സിബി ഷെെനിന്റെ സ്വാനം. 125 സിസി മോട്ടോര്‍സൈക്കിളില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ ഷെെനിന് ഇതേ ഗണത്തില്‍ വിപണിയുടെ 51 ശതമാനമാണ് കെെയ്യടക്കിയിരിക്കുന്നത്.
ഹോണ്ട ഷൈന്‍ 2018 പതിപ്പ് ഇറങ്ങിയിരിക്കുന്നത് പുതുഭാവങ്ങളോടെയാണ്. 124.73 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്, 7500 ആര്‍പിഎമ്മില്‍ 10.16 ബിഎച്ച്പി ശക്തി പകരും. സിബി ഷൈന്‍ ആറു നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ഗ്രാഫിക്കുകളും പ്രീമിയം 3ഡി എംബ്ലവും നെെസ് ലുക്കാണ് പുതുപുത്തന്‍ ഹോണ്ടാ സിബി ഷെെനിന് പകരുന്നത്.
Post Your Comments