ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു.
Also Read : പുത്തൻ ഇലക്ട്രിക്ക് സ്കൂട്ടറുമായി ബൗണ്‍സ്
സഹതാരമായിരുന്ന അനിൽ കുംബ്ലെയുടെ പിൻഗാമിയായിട്ടാണ് ഗാംഗുലി ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയുടെ തലവനാക്കുന്നത്. പദവിയിൽ ഒമ്പത് വർഷമിരുന്ന് മികച്ച സേവനം കാഴ്ചവെച്ച കുംബ്ലെക്ക് ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർക്ലേ നന്ദി അറിയിച്ചു. 2015-2019 കാലഘട്ടത്തിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ഗാംഗുലി 2019 ഒക്ടോബറിൽ ബി.സി.സി.ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു
Post Your Comments