Latest NewsKeralaNews

ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ്: പത്ത് ഇടത്താവളങ്ങളിൽ ബുക്കിംഗ് സൗകര്യം

കൊച്ചി: ശബരിമല ദര്‍ശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലെ ദേവസ്വം ബെ‍ഞ്ചിലാണ് സ‍ർക്കാർ ഇക്കാര്യം അറിയിച്ചത്. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു. മുന്‍കൂര്‍ബുക്ക് ചെയ്യാത്ത തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്.

സ്‌പോട്ട് ബുക്കിങ്ങിന് ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി. എന്നിവയ്ക്ക് പുറമേ പാസ്പോര്‍ട്ടും ഉപയോഗിക്കാം. വെര്‍ച്വല്‍ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്നവിധം സോഫ്റ്റ് വെയറിൽ മാറ്റംവരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Read Also  :  മുൻ മിസ് കേരള ഉള്‍പ്പടെയുള്ളവർ പങ്കെടുത്ത ഡിജെ പാർട്ടിയിൽ നടൻ ജോജു? അന്വേഷണം വേണമെന്ന് മുഹമ്മദ് ഷിയാസ്

ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ദേവസ്വവും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എവിടെയൊക്കെ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button