ന്യൂഡൽഹി : സായുധ സേനാ ശക്തിയിൽ ഇന്ത്യയുടെ കരുത്ത് പല തവണ തെളിയിക്കപ്പെട്ടതാണ്. ഇന്ന് ഇന്ത്യയുടെ തദ്ദേശീയ പോർവിമാനമായ തേജസ്സിനായി ലോകരാഷ്ട്രങ്ങൾ സമീപിച്ചിരിക്കുന്നതും ഇന്ത്യയുടെ ഈ കരുത്തിനെ അറിഞ്ഞ് തന്നെയാനിന്നാണ് സൂചന . മേയ്ക്ക് ഇൻ ഇന്ത്യ വഴി നേടിയ നേട്ടങ്ങൾ മറ്റു രാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട് .മലേഷ്യ, ഈജിപ്ത്, ശ്രീലങ്ക, യുഎഇ, സിംഗപ്പൂർ, മറ്റു ചില അറബ് രാജ്യങ്ങൾ എല്ലാം ഇന്ത്യയുടെ സ്വന്തം പോർവിമാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ മലേഷ്യയിൽ നടന്ന ആയുധ പ്രദർശനത്തിൽ ഇന്ത്യയുടെ തേജസ്സും പങ്കെടുത്തിരുന്നു .
ഇതുവരെ നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കലുകൾ നടത്തിയിട്ടുള്ള തേജസ്സ് ഒരിക്കൽ പോലും തകരുകയോ,സാങ്കേതിക തകരാറുകൾ പ്രകടമാക്കുകയോ ചെയ്തിട്ടില്ല. തേജസ്സിന്റെ എഞ്ചിനും,കോക്പിറ്റും,ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവും അടക്കമുള്ളവ വെറും 45 മിനിട്ടിനുള്ളിൽ ടെക്നിക്കൽ സ്റ്റാഫുകൾക്ക് തന്നെ മാറ്റി സ്ഥാപിക്കാൻ കഴിയും.ഇതും തേജസ്സിന്റെ നിലവാരം ഉയർത്തുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ആണ് തേജസ് നിർമ്മിച്ചത് . ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു സങ്കേതങ്ങൾ തകർക്കാൻ കഴിയുന്ന രീതിയിലാണ് തേജസ് വിമാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.
മണിക്കൂറിൽ 1350 കിലോ മീറ്റർ പരമാവധി വേഗതയിൽ സഞ്ചരിക്കാവുന്ന തേജസ്സിന് കരയിലും സമുദ്രത്തിലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. ഇതിന്റെ പ്രഹരശേഷി മനസ്സിലായതോടെ തേജസ്സ് വാങ്ങാനുള്ള തീരുമാനം ശക്തമാക്കിയിരിക്കുകയാണ് മലേഷ്യ . ഇതിനായി ഇന്ത്യൻ സർക്കാരുമായി സംസാരിക്കാൻ ഔദ്യോഗിക പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.തുടക്കത്തിൽ പാക്-ചൈന സംയുക്ത പോർവിമാനമായ ജെ എഫ് 17 വാങ്ങാനിരുന്ന മലേഷ്യ ഇപ്പോൾ തങ്ങളുടെ നിലപാട് മാറ്റിയിരിക്കുകയാണ്.
ഇന്ത്യയുടെ ആവനാഴിയിൽ ഉള്ള ആയുധങ്ങൾക്ക് പകരം വയ്ക്കാൻ പാക്-ചൈന സംയുക്ത പോർവിമാനമായ ജെഎഫ് 17 ന് കഴിയില്ലെന്നാണ് മലേഷ്യൻ പ്രതിരോധ വക്താക്കളുടെ വിലയിരുത്തൽ. ഇന്ത്യയിൽ നിന്നും 30 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് മലേഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.നേരത്തെ ശ്രീലങ്കയും ജെ എഫ് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നതാണ്.എന്നാൽ ഇപ്പോൾ ശ്രീലങ്കയും തേജസ്സാണ് വേണ്ടത് എന്ന നിഗമനത്തിലാണ്.ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് 28.5 ദശലക്ഷം ഡോളർ വിലയുണ്ടായിരുന്ന ജെ എഫ് പോർവിമാനങ്ങളുടെ വില 25 ദശലക്ഷം ഡോളറാക്കി കുറച്ചിരുന്നു.എന്നാൽ വില കൂടുതലാണെങ്കിൽ കൂടി തേജസ്സാണ് തങ്ങൾക്ക് വേണ്ടതെന്ന നിലപാടിൽ നിന്നും രാജ്യങ്ങൾ പിന്മാറിയിട്ടില്ല.
Post Your Comments