മസ്‌കറ്റ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് 252 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിച്ചിരുന്നവർക്കാണ് ഒമാൻ മോചനം നൽകിയത്. ഇവരിൽ 84 പേർ വിദേശികളാണ്.
Read Also: വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഹോട്ടൽ ജീവനക്കാർ
അതേസമയം ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് നാല് പ്രവാസികൾ പിടിയിലായി. അൽ വുസ്തത ഗവർണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്. ഇവരുടെ മത്സ്യബന്ധന ബോട്ടും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇപ്പോൾ റോയൽ ഒമാൻ പോലീസിന്റെ ദുഖം സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന നാല് പ്രവാസികളെയും നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനുള്ള നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും ഒമാൻ കാർഷിക – മത്സ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments