ദുബായ്: കൊവിഡാനന്തര അതിജീവനത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന പുതിയ തൊഴിൽ നയം നടപ്പാക്കാനൊരുങ്ങി യുഎഇ. തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവിലെ തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ചാണ് യുഎഇ പുതിയ തൊഴിൽ നയം പ്രഖ്യാപിച്ചിരിക്കുന്നത്. 2021ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 പ്രകാരം അടുത്ത വർഷം ഫെബ്രുവരി രണ്ടു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് യുഎഇ അധികൃതർ അറിയിച്ചു.
Also Read:‘ഗോ ബാക്ക് പാകിസ്ഥാൻ‘: ബംഗ്ലാദേശിൽ പര്യടനത്തിനെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം
ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് യുഎഇ മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡോക്ടർ അബ്ദുൾ റഹ്മാൻ അൽ അവാർ അറിയിച്ചു. പുതിയ തൊഴിൽ നിയമം നടപ്പിലാക്കുന്നതിലൂടെ മേലുദ്യോഗസ്ഥർ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, രേഖകൾ അനധികൃതമായി കൈവശപ്പെടുത്തൽ എന്നിവയിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കും. തൊഴിലാളികൾക്ക് നൽകുന്ന പ്രൊബേഷൻ കാലാവധി ആറുമാസത്തിൽ കൂടരുതെന്നും നിയമത്തിൽ നിർദ്ദേശിക്കുന്നുണ്ട്.
ഫുൾടൈം, പാർട്ട് ടൈം ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും പുതിയ നിയമം ബാധകമാണ്. പുതിയ നിയമ പ്രകാരം തൊഴിലാളികൾക്ക് ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ സാധിക്കും. തൊഴിൽ കാലാവധിയുടെ അവസാനം യുഎഇ വിടാൻ ഉടമ നിർബന്ധിക്കുന്നതിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നതാണ് പുതിയ നിയമം.
Post Your Comments