കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അറസ്റ്റ് ചെയ്തു. ഇയാളെ എറണാകുളം എ.സി.പി.യുടെ ഓഫീസില്‍ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യംചെയ്ത് വരികയായിരുന്നു. ഇയാള്‍ ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ (ഡി.വി.ആര്.) പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ വിവാദ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ നശിപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .
നിശാപ്പാര്‍ട്ടിനടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആറാണ് മാറ്റിയത്. അതേസമയം നേരത്തെ അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചതായി കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് പിന്തുടര്‍ന്നതെന്നുമാണ് സൈജുവിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല.
Post Your Comments