KeralaLatest NewsNews

പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം: ഗൂഢാലോചനയ്ക്ക് പിന്നിൽ എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരെന്നു അഞ്ജലിയുടെ വെളിപ്പെടുത്തൽ

കള്ളപ്പണം ഇടപാടിനെ എതിർത്തതാണു വിരോധത്തിനു കാരണം

കൊച്ചി:  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമദേവ് തനിക്കെതിരായ പോക്സോ കേസിനു പിന്നിൽ, എംഎൽഎയുടെ ഭാര്യയാണെന്ന ആരോപണവുമായി രംഗത്ത്.

read also: ‘ആം ആദ്മിയ്ക്ക് വൻ ആപ്പ്’: ബിജെപിയിലേക്ക് പോയത് 3500 പ്രവർത്തകർ, പാർട്ടി വിട്ടത് പുറത്താക്കിയവരെന്ന് ആപ്

‘ഗൂഢാലോചന നടത്തിയത് എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരാണ്. കള്ളപ്പണം ഇടപാടിനെ എതിർത്തതാണു വിരോധത്തിനു കാരണം. ഇവരുടെ പേരുകൾ അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും’ അഞ്ജലി മനോരമ ന്യൂസിനോട് പറഞ്ഞു.

ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന്, പോക്സോ കേസിൽ ചോദ്യം ചെയ്യലിന് അഞ്ജലി ഹാജരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button