ThrissurNattuvarthaLatest NewsKeralaNews

യുവാവിനെ വധിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ

കടപ്പുറം ആനന്ദവാടിയിൽ ആണ് സംഭവം

ചാവക്കാട്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി, വലിയകത്ത് മുഹമ്മദ്‌ ആമീനെയാണ് (19) ചാവക്കാട് പൊലീസ് പിടികൂടിയത്. കടപ്പുറം ആനന്ദവാടിയിൽ ആണ് സംഭവം.

കോളനിപ്പടി ചക്കര വീട്ടിൽ സെയ്തുമുഹമ്മദിന്റെ മകൻ ഉവൈസിനെയാണ് (18) മുഹമ്മദ് ആമീൻ ഉൾപ്പടെയുളള അഞ്ചംഗ സംഘം ആക്രമിച്ചത്. കേസിലെ അഞ്ചാം പ്രതിയായ ഇയാൾ നാട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഏപ്രിൽ 19 ന് രാത്രി എട്ടോടെ ആനന്ദവാടി ബസ് സ്റ്റോപ്പിന് സമീപത്തു വെച്ചായിരുന്നു സംഭവം. ഉവൈസും പ്രതികളും ഉൾപ്പെട്ട ക്ലബ്ബുകളിൽ വെച്ചുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ആക്രമണം.

Read Also : ഈ ഭക്ഷണങ്ങള്‍ കഴിക്കൂ : മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കും

ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. ഉമേഷ്‌, എം. യാസിർ, എ.എസ്.ഐ എസ്. ശ്രീരാജ് സി.പി.ഒമാരായ വി.എം. അബൂബക്കർ, മുഹമ്മദ്‌, റജിൻ സി രാജൻ, താജുദ്ദീൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ നാല് പ്രതികളെ പിടികൂടാനായിട്ടില്ല. ഇവർ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button