Latest NewsNewsIndiaInternational

ജമ്മുകാശ്മീര്‍ ഇന്ത്യയുടേത്: അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യ വ്യക്തമാക്കി

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിയണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ. പാക്ക് അധിനിവേശ കാശ്മീരില്‍ നിന്നടക്കം പാക്കിസ്ഥാന്‍ ഒഴിയണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ സ്ഥിരം യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ടാണ് ഇക്കാര്യം ഉന്നയിച്ചത്. ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യ വ്യക്തമാക്കി.

Read Also : മോഡലുകളുടെ അപകട മരണം: കൂടുതല്‍ വ്യക്തത തേടാന്‍ പൊലീസ്, ഹോട്ടലുടമയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും

കൗണ്‍സില്‍ ഓപ്പണ്‍ ഡിബേറ്റില്‍ പാക്ക് പ്രതിനിധിയുടെ കാശ്മീര്‍ വിഷയത്തിലെ ആരോപണത്തിലാണ് ഇന്ത്യയുടെ ശക്തമായ മറുപടി. പാക്കിസ്ഥാന്‍ പ്രതിനിധി യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുന്നത് ഇത് ആദ്യമല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ജമ്മുകാശ്മീരില്‍ പാക്കിസ്ഥാന്‍ കടന്നുകയറാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ ഇന്ത്യ വിവരിച്ചു.

ജമ്മു കാശ്മീരിലെ ഓരോ ഭൂവിഭാഗവും ഇന്ത്യയുടെ ഭരണഘടനയാല്‍ സംരക്ഷിക്കപ്പെടുന്ന പ്രദേശമാണെന്ന് ഭട്ട് പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്താതെ പാക്കിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്നും ഭട്ട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button