
ഡല്‍ഹി: ഗുരുതരമായ ഭക്ഷ്യപ്രതിസന്ധി നിലനിൽക്കുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങള്‍ പാക് മണ്ണിലൂടെ എത്തിക്കാന്‍ പാകിസ്ഥാൻ അനുമതി നൽകി. താലിബാന്‍ പ്രതിനിധി സംഘം പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് 50000 ടണ്‍ ഗോതമ്പ് തങ്ങളുടെ പ്രദേശത്തുകൂടി കൈമാറാനാണ് പാകിസ്ഥാന്‍ അനുമതി നല്‍കിയത്.
‘പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നു. ഇന്ത്യക്ക് ഇനി വാഗാ അതിര്‍ത്തി വഴി ഗോതമ്പ് കൈമാറാം’. അഫ്ഗാന്‍ മന്ത്രിസഭയുടെ വക്താവ് സുലൈമാന്‍ ഷാ സഹീര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം താലിബാൻ ഭരണത്തിലുള്ള അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യ നൽകുന്ന ആദ്യത്തെ സഹായമാണ് ഈ ഗോതമ്പ് വിതരണം. നേരത്തെ പാകിസ്ഥാൻ ഇറാൻ യുഎഇയും തുടങ്ങിയ രാജ്യങ്ങൾ അഫാഗാന് സഹായമെത്തിച്ചിരുന്നു.
വലിയ അളവില്‍ ഗോതമ്പ് വിമാനമാര്‍ഗം എത്തിക്കാന്‍ സാധിക്കാത്തതിനാലാണ് കരമാര്‍ഗം എത്തിക്കുന്നത്. അതേസമയം, ഗോതമ്പ് വിതരണത്തിനായി അനുമതി തരണമെന്നുള്ള താലിബാന്റെ അഭ്യര്‍ഥന പരിഗണിക്കുമെന്ന് പാകിസ്ഥാന്‍ നേരത്തെ പറഞ്ഞിരുന്നു വെങ്കിലും വിഷയത്തില്‍ തീരുമാനമെടുക്കുന്നത് പാകിസ്ഥാന്‍ വൈകിപ്പിക്കുകയായിരുന്നു.
Post Your Comments