KeralaLatest NewsNewsCrime

കരിപ്പൂരിൽ വൻ സ്വർണവേട്ട: അഞ്ച് പേർ പിടിയിൽ

കഴിഞ്ഞ ആഴ്ചയും കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടന്നിരുന്നു

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് പേരിൽ നിന്നായി 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. തൃശൂർ സ്വദേശി നിതിൻ ജോർജ്, കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് പിടിയിലായത്.

Read Also  :  യുവാവിന്റെ ആത്മഹത്യ : കാമുകനു പിന്നാലെ പ്രേരണാകുറ്റത്തിന് ഭാര്യയും പിടിയിൽ

കഴിഞ്ഞ ആഴ്ചയും കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരിൽ നിന്നായി 4.700 കിലോ ഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിൽ പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയിൽ നിന്നും 2.28 കിലോഗ്രാം സ്വർണവും ബഹറിനിൽ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽ നിന്നും 2.06 കിലോഗ്രാം സ്വർണവും ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ നിന്നും 355 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീൽ ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഒരു കോടി 90 ലക്ഷം രൂപയുടെ സ്വർണ്ണമാണ് മൂന്ന് പേരിൽ നിന്നും പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button