KeralaLatest NewsIndia

തൊഴുതുമില്ല, തീർത്ഥജലം സാനിറ്റൈസർ പോലെ കളയുകയും ചെയ്തു: ശബരിമല ആചാരങ്ങളോട് മുഖം തിരിച്ച് പുതിയ ദേവസ്വം മന്ത്രി

വിഗ്രഹത്തെ തൊഴാൻ പോലും മന്ത്രി തയ്യാറായില്ലെന്ന വിമർശനമാണ് ഉയരുന്നത്.

പത്തനംതിട്ട: ശബരിമല ആചാരങ്ങളോട് മുഖം തിരിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമലയിലെത്തിയ മന്ത്രി അയ്യപ്പനെ തൊഴാതെയും തീർത്ഥജലം കുടിക്കാതെ കളയുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് മന്ത്രി ശബരിമലയിൽ എത്തിയത്.

പുതിയ മേൽശാന്തിയുടെ അവരോധിക്കൽ ചടങ്ങ് നടന്ന ദീർഘ സമയം മന്ത്രിയും അനുയായികളും ക്ഷേത്ര സന്നിധിയിലുണ്ടായിരുന്നു. എന്നിട്ടും വിഗ്രഹത്തെ തൊഴാൻ പോലും മന്ത്രി തയ്യാറായില്ലെന്ന വിമർശനമാണ് ഉയരുന്നത്. തീർത്ഥ ജലം കൈകളിൽ പുരട്ടി ഒഴിവാക്കുന്നതും വീഡിയോയിൽ കാണാം. ഇത് ഭക്തർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.

വീഡിയോ കാണാം:

ഇടതുമന്ത്രിമാരുടെ ഭാഗത്ത് നിന്നും ഇത്തരം ആചാര വിരുദ്ധ പ്രവർത്തനങ്ങൾ ഇതാദ്യമായല്ല നടക്കുന്നത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ ശ്രീകോവിലിന് മുന്നിൽ തൊഴാൻ കൂട്ടാക്കാതെ നിൽക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിട്ടുണ്ട്. മന്ത്രിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്. ഇത് പുണ്യജലമാണെന്നും ഹാൻഡ് വാഷ് അല്ലെന്നും ഒരാൾ കുറിയ്‌ക്കുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button