Latest NewsMenNewsWomenBeauty & StyleLife StyleHealth & Fitness

ഇനി വയർ കുറയ്ക്കാൻ നെല്ലിക്കയും ഇഞ്ചിയും മാത്രം മതി

വയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്

ഇരുന്ന് ജോലി ചെയ്യുന്ന എല്ലാവരെയും ഒരു പോലെ അലട്ടുന്ന പ്രശ്നം ആണ് കുടവയർ. ഏത് സമയവും സിസ്റ്റത്തിന്റെ മുന്നില്‍ ഇരുപ്പുറപ്പിച്ച്‌ വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവര്‍ക്ക് ഇത് സാധാരണമാണ്. പണ്ട് കാലത്ത് കുടവയര്‍ ഒരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ഇന്ന് ഏവരെയും അലട്ടുന്നു.

ജോലി ചെയ്ത് ക്ഷീണം കാരണം കടുത്ത വ്യായാമങ്ങള്‍ ഒന്നും തന്നെ ചെയ്യാന്‍ അവര്‍ കൂട്ടാക്കുകയും ഇല്ല. എന്നാല്‍ വയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. എന്താണെന്നല്ലേ… നെല്ലിക്കയും ഇഞ്ചിയും. നെല്ലിക്ക അരച്ച്‌ അതില്‍ ഇഞ്ചിയുടെ നീരും ചേര്‍ത്ത് കഴിച്ചാല്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ നല്ലതാണ്.

Read Also : ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞതും ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞതും ചേർത്ത് അരച്ച്‌ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിവയ്ക്കുക. രാത്രിയില്‍ കലര്‍ത്തിവെച്ച്‌ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ രണ്ടാഴച ചെയ്യുമ്പോഴേക്കും നിങ്ങള്‍ക്ക് ഫലം തിരിച്ചറിയാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button