അഞ്ചല്‍: അപകടത്തില്‍ കേട് പാട് പറ്റിയ കാര്‍ റിക്കവറി വാഹനത്തില്‍ കെട്ടി വലിച്ചു കൊണ്ടു പോകവേ വീണ്ടും അപകടം. ചൊവ്വാഴ്ച രാവിലെ ആറേകാലോടെ എം.സി റോഡില്‍ വയയ്ക്കല്‍ ആനാട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
കേടായ കാര്‍ തിരുവനന്തപുരത്തേക്ക് കെട്ടിവലിച്ചുകൊണ്ടു പോയ റിക്കവറി വാഹനം പാതയരികിലെ സോളാര്‍ ലാമ്പിന്റെ തൂണില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റി കാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഇവിടെ ഗതാഗതം തടസപ്പെട്ടു.
Read Also: കാട്ടാനയുടെ ആക്രമണം : മൂന്ന് സത്രീകള്‍ക്ക് പരുക്ക്
തുടർന്ന് വാളകം എയ്ഡ് പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസെത്തി മറ്റൊരു റിക്കവറി വാഹനമുപയോഗിച്ച് അപകടത്തില്‍പ്പെട്ട ഇരു വാഹനങ്ങളും നീക്കം ചെയ്യുകയായിരുന്നു. കാറിന്റെ ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments