കോട്ടയം: കോട്ടയം സ്വദേശിയായ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരിച്ചത്.
രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴി മുട്ടമ്പലം റെയിൽവെ ക്രോസിന് സമീപത്താണ് സംഭവം നടന്നത്. റെയിൽവേ ഗേറ്റിന് സമീപം കാറിലെത്തിയ ഹരികൃഷ്ണൻ വാഹനം നിർത്തി പുറത്തിറങ്ങി.
ശബരിമലയിൽ അപ്പം അരവണ നിർമ്മാണത്തിന് ഹലാൽ ശർക്കര: പ്രതിഷേധം ശക്തം
ഫോൺ വിളിച്ചു കൊണ്ട് റെയിൽവേ ട്രാക്കിന് സമീപത്തേയ്ക്ക് നടക്കുകയായിരുന്നു. ട്രെയിൻ വന്നപ്പോൾ ഇയാൾ മുന്നിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഹരികൃഷ്ണൻ കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments