തിരുവനന്തപുരം: ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ ഭാര്യ അറസ്റ്റില്‍. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയും യുവതിയുടെ കാമുകനുമായ നെടുമങ്ങാട് സ്വദേശി കെ വിഷ്ണുവിനെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു.
ഡ്രൈവറായ കെ ശിവപ്രസാദും യുവതിയും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യ അഖിലയും അവിടത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവും തമ്മിൽ ഇഷ്ടത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്ന് യുവതി ശിവപ്രസാദിനോട് പറഞ്ഞിരുന്നത്. ഇയാൾ സ്ഥിരമായി ശിവപ്രസാദിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ശിവപ്രസാദിന് ഇരുവരുടെയും ബന്ധത്തിൽ സംശയമുണ്ടായിരുന്നു.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്ര സുരക്ഷിതമാക്കാന്‍ ‘നിര്‍ഭയ’ പദ്ധതി ഉടന്‍ നടപ്പിലാക്കും: ആന്റണി രാജു
ഇതിനിടയിലാണ് വിഷ്ണുവും അഖിലയും തമ്മിലുള്ള അശ്ലീല വീഡിയോ ശിവപ്രസാദ് കണ്ടത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 2019 സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽശാല പറ്റുമ്മേൽക്കോണം ചാക്കിയോടുള്ള വീട്ടിൽ ശിവപ്രസാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുവാണ് ആത്മഹത്യക്ക് കാരണമെന്ന് ചുവരിൽ എഴുതി വെച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണത്തിനു പിന്നാലെ ഒളിവിൽ പോയ വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യയും പാലക്കാട് ഒരുമിച്ച് താമസിക്കുകയായിരുന്നു.
Post Your Comments