മുംബൈ: കോവിഡ് മൂന്നാം തരംഗ ഭീതിയിലാണ് മഹാരാഷ്ട്ര. ഇതോടെ സമ്പൂര്‍ണ വാക്സിനേഷന്‍ നടപ്പാക്കാനുള്ള യജ്ഞത്തിലാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഈ വര്‍ഷത്തോടെ തന്നെ രണ്ടാം ഡോസ് എല്ലാവരിലും എത്തിക്കാനാണ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. കോര്‍പ്പറേഷനുകളിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാം തരംഗത്തിന്റെ തീവ്രത തടയുക എന്ന ലക്ഷമാണ് ഇതിന് പിന്നില്‍. എന്നാല്‍ ഇസ്ലാം സമുദായം കൂടുതലുള്ള പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വാക്സിനേഷന്‍ സംബന്ധമായ തെറ്റിദ്ധാരണകള്‍ നീക്കി അവരെ വാക്സിനെടുക്കാനായി ബോധവത്കരിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ വാക്സിനെതിരെ വ്യാപക പ്രചാരണമുണ്ട്. ഇതേ തുടര്‍ന്ന് പലരും വാക്സിനെടുക്കാന്‍ വിസമ്മതിക്കുകയാണ്. അത് സര്‍ക്കാരിന് പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സല്‍മാന്‍ ഖാനെ തന്നെ ഇതിനായി നിയോഗിക്കുന്നത്.
Post Your Comments