ഭോപാൽ: ഹബീബ്ഗഞ്ചിൽ ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ റാണി കമലാപതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു. അന്തർദേശീയ വിമാനത്താവളങ്ങളുടെ നിലവാരത്തിലാണ് റെയിൽവേ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം വി.ഐ.പി സംസ്കാരത്തിൽനിന്ന് ‘ഇ.പി.ഐ’ (എവരിപേഴ്സൻ ഈസ് ഇംപോർട്ടൻറ്) മാതൃകയിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹബീബ്ഗഞ്ച് എന്നറിയപ്പെട്ടിരുന്ന റെയിൽവേ സ്റ്റേഷന്റെ പേര് നവീകരണത്തിനുശേഷം മാറ്റുകയായിരുന്നു. റാണി കമലാപതിയോടുള്ള ആദരസൂചകമായാണ് പുനർനാമകരണം ചെയ്തത്. ഗോണ്ട രാജവംശത്തിലെ റാണിയാണ് കമലാപതി.
ലിഫ്റ്റുകൾ, എലിവേറ്ററുകൾ, ട്രാവലേറ്ററുകൾ, റാമ്പുകൾ എന്നിവ കൂടാതെ വൈഫൈ സൗകര്യം, സി.സി.ടി.വികൾ, ആധുനിക പാസഞ്ചർ ഇൻഫർമേഷൻ ആൻഡ് എൻറർടെയ്ൻമെൻറ് സിസ്റ്റം, ഗെയിമിങ് സോൺ, ഹോസ്പിറ്റൽ, മാൾ, സ്മാർട്ട് പാർക്കിങ്, ഫുഡ് സോൺ എന്നിവയും ഇതിൽ സജ്ജീകരിച്ചിച്ചിട്ടുണ്ട്.
Post Your Comments