Latest NewsKeralaNews

ദേശീയ പാത 66, ആറ് വരിയാക്കല്‍ അതിവേഗം, ഇനി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേയ്ക്ക് കണ്ണടച്ച് തുറക്കുന്ന വേഗത്തിലെത്താം

ഒഴിയുന്നവര്‍ക്ക് കേന്ദ്രം നല്‍കുന്നത് കോടികള്‍

തിരുവനന്തപുരം : കേരളത്തില്‍ ദേശീയ പാത 66 ആറ് വരിയാക്കല്‍ പദ്ധതി അതിവേഗത്താലാകും. മുംബൈ പനവേല്‍-കന്യാകുമാരി ദേശീയപാത 66 കേരളത്തില്‍ 6 വരിയാക്കുന്ന പദ്ധതിക്കു പുതുവേഗം പകര്‍ന്നു 20 റീച്ചുകളില്‍ 16 എണ്ണത്തിലും ദേശീയപാത അതോറിറ്റി കരാര്‍ ഉറപ്പിച്ചു.

Read Also : ഹൈവേയില്‍ എയര്‍ഷോ നടത്തി വ്യോമസേന

അതിര്‍ത്തിയിലെ കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റര്‍ ദേശീയപാത 6 വരിയാക്കാനാണു കരാറുകള്‍ നല്‍കിയിരിക്കുന്നത്. കഴക്കൂട്ടം മുതല്‍ കാരോട് വരെയുള്ള റോഡ് നിര്‍മാണം ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേന്ദ്രം 75 ശതമാനം തുക മുടക്കുമ്പോള്‍ ഭൂമിയേറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരും നല്‍കുന്നുണ്ട്.

കൊടുങ്ങല്ലൂര്‍-ഇടപ്പള്ളി, ഇടപ്പള്ളി-തുറവൂര്‍, പറവൂര്‍-കൊറ്റംകുളങ്ങര, കടമ്പാട്ടുകോണം- കഴക്കൂട്ടം റീച്ചുകളിലാണു ഇനി കരാര്‍ നല്‍കാനുള്ളത്. ഇതിന്റെ നടപടിക്രമം അവസാന ഘട്ടത്തിലാണ്. 45 മീറ്റര്‍ വീതിയിലാണു ദേശീയപാത 6 വരിയായി വികസിപ്പിക്കുന്നത്. മികച്ച നഷ്ടപരിഹാരം നല്‍കുന്നതിനാല്‍ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ടു കാര്യമായ തര്‍ക്കങ്ങള്‍ ഇല്ല.

2013 ലെ ഭൂമിയേറ്റെടുക്കല്‍ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുകയാണു ഭൂവുടമകള്‍ക്കു ലഭിക്കുന്നത്. മലബാര്‍ മേഖലയിലും തൃശൂര്‍ ജില്ലയിലും നഷ്ടപരിഹാര വിതരണം നടന്നു വരികയാണ്. എറണാകുളം ജില്ലയിലും നഷ്ടപരിഹാരം കൊടുത്തു തുടങ്ങിയിട്ടുണ്ട്. 6 മാസത്തിനകം നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കും.

മഹാരാഷ്ട്രയിലെ പനവേലില്‍ ആരംഭിച്ചു തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ അവസാനിക്കുന്ന എന്‍എച്ച് 66ന്റെ ആകെ ദൈര്‍ഘ്യം 1622 കിലോമീറ്ററാണ്. ഗോവ, കര്‍ണാടക വഴി കൊങ്കണ്‍ തീരത്തു കൂടിയുള്ള പാതയുടെ ഏറ്റവും കൂടുതല്‍ ദൂരം കടന്നു പോകുന്നതു കേരളത്തിലൂടെയാണ്. 669 കിലോമീറ്റര്‍. വാഹനപെരുപ്പം മൂലം ബുദ്ധിമുട്ടുന്ന കേരളത്തിന് വലിയ ആശ്വാസമാകും ദേശീയ പാത വികസനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button