Latest NewsNewsIndia

ഹിന്ദുസേന സ്ഥാപിച്ച നാഥുറാം ഗോഡ്സെയുടെ പ്രതിമ അടിച്ച് തകർത്ത് കോൺഗ്രസ് പ്രവർത്തകർ

അഹമ്മദാബാദ് : ഹിന്ദു സംഘടന സ്ഥാപിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ തകർത്ത് കോൺഗ്രസ് പ്രവർത്തകർ. ഗുജറാത്തിലെ ജാംനഗറിൽ സ്ഥാപിച്ച ഗോഡ്സെയുടെ പ്രതിമയാണ് കോൺഗ്രസ് പ്രവർത്തകർ പാറക്കല്ല് കൊണ്ട് ഇടിച്ച് തകർത്തത്.

കോൺഗ്രസ് പ്രസിഡന്‍റ് ദിഗുഭ ജഡേജയുടെയും യുവാക്കളുടെയും നേതൃത്വത്തിലാണ് പ്രതിമ തല്ലിത്തകർത്തത്. കാവി പുതപ്പിച്ചാണ് ഹിന്ദു സേന പ്രവർത്തകർ പ്രതിമ സ്ഥാപിച്ച് ആദരിച്ചത്. ‘നാഥുറാം അമർ രഹേ’ എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഹനുമാൻ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്. മറ്റ് ഇടങ്ങളിൽ പ്രതിമ സ്ഥാപിക്കാൻ അനുവാദം ചോദിച്ചെങ്കിലും അധികൃതർ അനുമതി നൽകിയിരുന്നില്ല. പ്രതിമ സ്ഥാപിച്ച വിവരം അറിഞ്ഞ കോൺഗ്രസുകാർ പാഞ്ഞെത്തി പ്രതിമ തല്ലിത്തകർത്തു. പ്രതിമ നീക്കം ചെയ്തു.

Read Also  :  ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

1949ൽ ഗോഡ്‌സെയെ തൂക്കിക്കൊന്ന ഹരിയാനയിലെ അംബാല ജയിലിൽനിന്നുള്ള കൊണ്ടുവന്ന മണ്ണുകൊണ്ട് ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്‍റെ വാര്‍ഷികചടങ്ങിലായിരുന്നു സംഘടനയുടെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ചയാണ് അംബാല ജയിലിൽനിന്നുള്ള മണ്ണ് ഹിന്ദു മഹാസഭാ പ്രവർത്തകർ ഗ്വാളിയോറിലെ സംഘടനാ ആസ്ഥാനത്തെത്തിച്ചത്. ഇവിടെ ഈ മണ്ണ് ഉപയോഗിച്ച് ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്നാണ് തിങ്കളാഴ്ച ഹിന്ദു മഹാസഭാ ദേശീയ ഉപാധ്യക്ഷൻ ഡോ. ജൈവീർ ഭരദ്വാജ് വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button