![](/wp-content/uploads/2021/11/muthalaq2.jpg)
മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബിനെയാണ് ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അസീബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീബ് വിവാഹിതനായത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ അവിടെ നിന്നും കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഭാര്യ വീട്ടിലെത്തിച്ച് അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് അസീബിന്റെ പരാതി.
ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും അസീബ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയ മൂന്നു പേരെ കോട്ടക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments