കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ നിന്ന് വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്. അമ്പായത്തോടില്‍ വീട്ടമ്മയായ ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്ന് തടഞ്ഞ 20 പേര്‍ക്കെതിരെയാണ് നായകളുടെ ഉടമ റോഷന്‍ നല്‍കിയ പരാതിയില്‍ താമരശേരി പൊലീസ് കേസെടുത്തത്. ഫൗസിയ നായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്.
വെഴുപ്പൂര്‍ എസ്‌റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകനായ റോഷന്റെ നായയാണ് ഫൗസിയയെ ആക്രമിച്ചത്. ആളുകളെത്തി നായ്‌ക്കളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഇവ കടിവിടാതെ ദേഹം മുഴുവന്‍ കടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. മുന്‍പും പ്രദേശവാസികളായ ആളുകളെ ഇതേ നായ്‌ക്കള്‍ ആക്രമിച്ചിരുന്നു. സംഭവം തുടര്‍ന്നിട്ടും ഉടമ ഇത് ശ്രദ്ധിക്കുന്നില്ലെന്ന പേരില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നതാണ്.
അതേസമയം നായയുടെ ഉടമ റോഷനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. ഫൗസിയയുടെ ഭർത്താവ് രോഗിയാണ്. നായ്ക്കളുടെ കൂട്ടംചേർന്ന അക്രമത്തിനു ഇരയായ ഇവർക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഉടമയെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.
Post Your Comments