ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് സമനില: യോഗ്യത നേടാൻ പ്ലേ ഓഫ് കടമ്പ

റോം: ലോകകപ്പ് യോഗ്യത മത്സരത്തിൽ നോർത്തേൺ അയർലണ്ടിനെതിരെ ഗോൾ രഹിത സമനിലയിൽ കുടുങ്ങി ഇറ്റലി. ഇതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലി പ്ലേ ഓഫ് കളിച്ചു ജയിക്കണം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡ് ബൾഗേറിയയെ ഏകപക്ഷീയമായ 4 ഗോളിന് തോൽപ്പിച്ചതോടെയാണ് ഇറ്റലിക്ക് നേരിട്ട് യോഗ്യത നേടാനാവാതെ പോയത്.

ഇതോടെ സ്വിറ്റ്സർലൻഡ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുകയും ചെയ്തു. 2018ൽ പ്ലേ ഓഫ് വഴി യോഗ്യത നേടാനുള്ള ശ്രമത്തിൽ ഇറ്റലി പരാജയപ്പെട്ടിരുന്നു. നോർത്തേൺ അയർലണ്ട് താരങ്ങളായ കോണോർ വാഷിംഗ്ടണും ജോർജ് സാവില്ലേക്കും ഗോൾ നേടാനുള്ള സുവർണ്ണാവസരം ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല. കോണോർ വാഷിംഗ്ടന്റെ ശ്രമം ഗോൾ ലൈനിൽ നിന്ന് തടഞ്ഞ ബൊനൂച്ചിയാണ് ഇറ്റലിയെ തോൽ‌വിയിൽ നിന്ന് രക്ഷിച്ചത്.

Read Also:- ദിവസവും ഒരു ഗ്ലാസ് കുക്കുമ്പർ ജ്യൂസ് ശീലമാക്കിയാൽ..

അതേസമയം, തകർപ്പൻ ജയവുമായി ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി. ദുർബലരായ സാൻ മറീനോയെ ഏകപക്ഷീയമായ 10 ഗോളുകൾക്ക് തോല്പിച്ചാണ് ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിനുള്ള യോഗ്യത നേടിയത്. നാല് ഗോളുകൾ നേടിയ ഹാരി കെയ്നാണ്‌ ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ഹാരി കെയ്‌നിന്റെ നാല് ഗോളിൽ രണ്ടെണ്ണം പെനാൽറ്റിയിൽ നിന്നാണ് പിറന്നത്.

Share
Leave a Comment