മലപ്പുറം: കേരളത്തിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയാണ് പ്രധാനമായും സ്വര്‍ണക്കടത്ത് നടക്കുന്നത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച വീണ്ടും സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ ഫാരിസ് എന്ന യാത്രക്കാരനില്‍ നിന്ന് 779 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നാല് ലക്ഷം രൂപയുടെ സ്വര്‍ണമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്.
എയര്‍ അറേബ്യയുടെ അബുദാബി – കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. കസ്റ്റംസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. രണ്ട് ദിവസം മുന്‍പും വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയിരുന്നു.
സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് സ്വദേശി മുഹമ്മദ് ഫൈസലാണ് വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബ്ലൂടുത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഫൈസല്‍ വിമാനത്താവളത്തിലേക്ക് സ്വര്‍ണം എത്തിച്ചത്. ഇങ്ങനെ വിമാനത്തില്‍ കൊണ്ടുവന്ന സ്വര്‍ണം സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
Post Your Comments