ദുബായ്: അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റുകൾ പുറത്തിറക്കി ദുബായ്. ദുബായിയിലെ അധികാരികൾ അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റുകൾ നൽകാൻ തുടങ്ങിയതായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
മീറ്റിംഗുകളിലും കോൺഫറൻസുകളിലും എക്‌സിബിഷനുകളിലും പങ്കെടുക്കുന്നതിന് വർഷം മുഴുവൻ ദുബായിയിലേക്കും തിരിച്ചും പോകാൻ ജീവനക്കാരെ പ്രാപ്തരാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.
Read Also: എണ്ണവില വർധന പ്രയാസം സൃഷ്ടിക്കുന്നു: വിലയിലെ അസ്ഥിരത ഗുണം ചെയ്യില്ലെന്ന് ഹർദ്ദീപ് സിംഗ് പുരി
Post Your Comments