കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം. ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. 51 ലക്ഷം രൂപ വരുന്ന 1040 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും കസ്റ്റംസ് പിടികൂടിയത്.
Read Also : ജമ്മുകാശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു: ഭീകരര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ ആഴ്ച കോഴിക്കോട് വിമാനത്താവളത്തിലും വൻ സ്വർണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരിൽ നിന്നായി 4.700 കിലോ ഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിൽ പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയിൽ നിന്നും 2.28 കിലോഗ്രാം സ്വർണവും ബഹറിനിൽ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽ നിന്നും 2.06 കിലോഗ്രാം സ്വർണവും ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ നിന്നും 355 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീൽ ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഒരു കോടി 90 ലക്ഷം രൂപയുടെ സ്വർണ്ണമാണ് മൂന്ന് പേരിൽ നിന്നുമായി പിടികൂടിയത്.
Post Your Comments