AlappuzhaKeralaNattuvarthaLatest NewsNews

മൊബൈലിൽ വൈറസിനെ കടത്തിവിട്ടു: ചോദ്യം ചെയ്ത വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ

ആലപ്പുഴ: മൊബൈൽ ഫോണിൽ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് പുലരിയിൽ സന്തോഷിന്‍റെ മകൻ പ്രണവിനെ (18) മർദ്ദിച്ച കേസിലാണ് കാപ്പിൽമേക്ക് പനയന്നാർകാവ് ദേവകി ഭവനത്തിൽ അഖിലും(24), പ്രായപൂർത്തിയാകാത്ത സഹോദരനും പിടിയിലായത്. കഴിഞ്ഞ ഏഴിന് വൈകിട്ടായിരുന്നു സംഭവം.

സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പ്ലസ് വൺ വിദ്യാർഥിയായ അഖിലിന്‍റെ സഹോദരന് എതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രണവിന്‍റെ മൊബൈലിലേക്ക് വൈറസ് കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമായത്. സംഭവം നടന്ന സമയത്ത് പ്രണവിന്‍റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മർദ്ദന ശേഷം കത്തി കാട്ടി വധ ഭീഷണി മുഴക്കിയതിനാൽ മർദ്ദനവിവരം പ്രണവ് വീട്ടുകാരിൽനിന്ന് മറച്ചുവെക്കുകയായിരുന്നു.

ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ മാസം അവസാനത്തോടെ പ്രവേശനം നൽകും: വി ശിവൻകുട്ടി

ദിവസങ്ങൾക്ക് ശേഷം പ്രതികൾ വീണ്ടും എത്തിയപ്പോഴാണ് പ്രണവ് വീട്ടുകാരോട് വിവരം പറയുന്നത്. വീട്ടിലെ സിസിടിവി പരിശോധിച്ചതോടെയാണ് മർദ്ദനദൃശ്യം പുറത്തുവന്നത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അഖിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയപോലീസ് ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button