തിരുവനന്തപുരം : സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന പദം ഇത്ര അപമാനമോ ? സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുകയാണെന്ന സംസ്ഥാന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രമാചന്ദ്രന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ഇതോടെ വിമര്‍ശനം ഉന്നയിച്ച മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സര്‍ക്കാര്‍ അനുമതിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ രംഗത്തുവന്നിരിക്കുന്നത്.. ‘സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുക’ എന്നത് ഇത്ര വലിയ അധിക്ഷേപമായാണോ ഈ സര്‍ക്കാര്‍ കാണുന്നതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചോദിച്ചു.
Read Also : മുന്‍ മുഖ്യമന്ത്രി ബി.ജെ.പിയിലേക്ക്
എത്ര വലിയ അധികാര ദുര്‍വിനിയോഗമാണ് ഈ സിപിഎം സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്! ഇലക്ഷന്‍ കമ്മിഷനെതിരെ ആരോപണമുന്നയിക്കുന്ന കോടിയേരി ബാലകൃഷ്ണനെതിരെയും റവന്യൂ ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന എം എം മണിക്കെതിരെയും സമാനമായ രീതിയില്‍ പ്രോസിക്യൂഷനു അനുമതി നല്‍കുമോ? അതോ ബെഹ്റ മാത്രമാണോ ഈ സര്‍ക്കാരിന് പ്രിയപ്പെട്ട ഏക ഉദ്യോഗസ്ഥന്‍? ബല്‍റാം കുറിപ്പില്‍ ചോദിക്കുന്നു.
Post Your Comments