Latest NewsUAENewsGulf

യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിൽ ലഭ്യമാകും: സേവനവുമായി അബുദാബി പോലീസ്

ദുബായ്: യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും. അബുദാബി പോലീസാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ തിരക്കുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകാൻ വേണ്ടിയാണ് നടപടി.

Read Also: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയാളികള്‍ എസ്ഡിപിഐ, അതേ നാണയത്തില്‍ മറുപടിയെന്ന് ബിജെപി മുന്നറിയിപ്പ്

ജോലി, പഠനം, മറ്റ് തിരക്കുകൾ എന്നിവ മൂലം സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാത്തവർക്ക് പുതിയ തീരുമാനം ഏറെ സഹായകമാകും. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും താമസക്കാർക്ക് സേവനങ്ങൾ നൽകാനുമാണ് വാരാന്ത്യത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് സേവനം അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ലൈസൻസിംഗ് ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ബുറൈക് അൽ അമീരി പറഞ്ഞു.

മുസഫയിലെ ഡ്രൈവർമാരുടെ ടെസ്റ്റിംഗ്, ലൈസൻസിംഗ് സെന്റർ ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ലേണിംഗ് ഡ്രൈവർമാരുടെ പരീക്ഷാ സേവനങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: മണിപ്പൂര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ചൈനയെന്ന് സൂചന: ഭീകരരില്‍ നിന്നും കണ്ടെടുത്തത് ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button