MalappuramKeralaLatest NewsNews

മലഞ്ചരക്ക് മോഷണം : രണ്ടുപേർ അറസ്റ്റിൽ

എ​ട​വ​ണ്ണ പൊ​ലീ​സ്‌ ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്തത്

എ​ട​വ​ണ്ണ: മി​നി​ലോ​റി​യി​ൽ ക​റ​ങ്ങി ന​ട​ന്ന് മ​ല​ഞ്ച​ര​ക്ക് മോ​ഷ​ണം ന​ട​ത്തു​ന്ന ര​ണ്ടുപേർ അറസ്റ്റിൽ. എ​ട​വ​ണ്ണ പൊ​ലീ​സ്‌ ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്തത്. കാ​ടാ​മ്പു​ഴ പി​ലാ​ത്ത​റ സ്വ​ദേ​ശി ചെ​റു​പ​റ​മ്പി​ൽ റ​ഫീ​ഖ് (42), അ​ങ്ങാ​ടി​പ്പു​റം ചെ​ര​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി പ​ള്ളി​പ്പു​റം മു​ഹ​മ്മ​ദാ​ലി എ​ന്ന ആ​ലി​പ്പു (44) എ​ന്നി​വ​രാണ് പിടിയിലായത്.

ഒ​ക്ടോ​ബ​ർ 28ന് ​രാ​ത്രി ആ​മ​യൂ​രി​ലെ അ​ട​ക്ക ക​ർ​ഷ​ക​ൻ ഇ​രു​പ്പു​ക​ണ്ട​ൻ ഉ​ണ്ണി തെ​യ്യന്റെ വീ​ട്ടി​ൽ​ നി​ന്ന്​ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ അ​ട​ക്ക മോ​ഷ​ണം സം​ഭ​വ​ത്തി​ൽ എ​ട​വ​ണ്ണ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സി.​സി.​ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മി​നി പി​ക്അ​പ് ലോ​റി​യി​ൽ എ​ത്തി​യാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മാ​ന രീ​തി​യി​ൽ ന​വം​ബ​ർ എ​ട്ടി​ന് രാ​ത്രി ച​ട്ടി​പ്പ​റ​മ്പി​ന​ടു​ത്തു​ള്ള മു​ണ്ട​ക്കോ​ട്ടു​ നി​ന്ന്​ ഷെ​ഡിന്റെ പൂ​ട്ടു പൊ​ളി​ച്ച് ഒ​രു​ല​ക്ഷം രൂ​പ​യു​ടെ അ​ട​ക്ക ക​വ​ർ​ന്നി​രു​ന്നു. ഈ ​വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ​യും പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി.

Read Also : മലയാളികളുടെ പ്രിയപ്പെട്ട അപ്പത്തിനൊപ്പം ഞണ്ടുകറി ഒന്നു പരീക്ഷിച്ചു നോക്കിയാലോ?

തു​ട​ർ​ന്ന് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രതികളെ കുറിച്ച് സൂ​ച​ന ല​ഭി​ച്ച​ത്. പ്ര​തി​ക​ൾ മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച മി​നി ലോ​റി ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വ​ർ​ക്​​ഷോ​പ്പി​ലാ​ണെ​ന്നും ക​ണ്ടെ​ത്തി.

കേസിലെ പ്രതി റ​ഫീ​ഖ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എ​സ്.​എ​ച്ച്.​ഒ പി. ​വി​ഷ്ണു​വിന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.​ഐ എം. ​അ​സൈ​നാ​ർ, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ദി​നേ​ശ് ആ​മ​യൂ​ർ, കെ.​ടി. ആ​ശി​ഫ് അ​ലി, ടി. ​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ്, എ​ട​വ​ണ്ണ സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ ര​മേ​ശ് ബാ​ബു, എ.​എ​സ്.​ഐ ഇ. ​ര​മേ​ശ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി. ​മ​നേ​ഷ് കു​മാ​ർ, സി.​ഡി. സു​രേ​ഷ്, അ​ബൂ​ബ​ക്ക​ർ, കെ.​വി. കു​രു​വി​ള എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button