Latest NewsNewsLife StyleFood & Cookery

മലയാളികളുടെ പ്രിയപ്പെട്ട അപ്പത്തിനൊപ്പം ഞണ്ടുകറി ഒന്നു പരീക്ഷിച്ചു നോക്കിയാലോ?

അപ്പവും ഞണ്ടുകറിയും തയ്യാറാക്കുന്നത് എങ്ങനെ

മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് അപ്പം. അപ്പത്തിനൊപ്പം ഏതു കറിയും ഉപയോഗിക്കാം. നമുക്ക് അപ്പത്തിനൊപ്പം ഞണ്ടുകറി ഒന്നു പരീക്ഷിച്ചു നോക്കിയാലോ? അപ്പവും ഞണ്ടുകറിയും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

അപ്പം

അരിപ്പൊടി – 1കിലോ

യീസ്റ്റ് – 5​ഗ്രാം

തേങ്ങാപ്പാൽ – അര ലിറ്റർ‌

ഉപ്പും പഞ്ചസാരയും – അവശ്യത്തിന്

കപ്പി – 100 ​ഗ്രാം

വെളളം -മാവിന്റെ പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടി ചൂടുവെളളമൊഴിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുന്നതാണ് മാവിൽ ചേർക്കുന്ന കപ്പി.

അരിപ്പൊടിയും വെളളവും യീസ്റ്റും കപ്പിയും നന്നായി കുഴച്ച് വെയ്ക്കണം. മാവ് കട്ടിയായിരിക്കണം. ഇതിനെ 6 മണിക്കൂർ പുളിയ്ക്കാനായി വെയ്ക്കണം. അതിനു ശേഷം ഈ കൂട്ടിലേക്ക് പഞ്ചസാരയും ഉപ്പും തേങ്ങാപ്പാലും ചേർത്ത് മാവ് കോരിയൊഴിക്കാനുളള പാകത്തിൽ കലക്കിയെടുക്കണം.

Read Also :യൂറിക് ആസിഡിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഞണ്ടുകറി

ഞണ്ട് വൃത്തിയാക്കിയത് – അര കിലോ

സവാള – 200 ​ഗ്രാം

ഇഞ്ചി – 25 ​ഗ്രാം

പച്ചമുളക് – 4 എണ്ണം

വെളുത്തുളളി – 25 ​ഗ്രാം

കറി വേപ്പില – ആവശ്യത്തിന്

തക്കാളി – 100 ​ഗ്രാം

തേങ്ങ പിഴിഞ്ഞ രണ്ടാം പാൽ – ഒന്നര ​ഗ്ലാസ്

​ഗരം മസാല – ഒരു നുളള്

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

മല്ലിപ്പൊടി – 25 ​ഗ്രാം

മുളകുപൊടി – 30 ​ഗ്രാം

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 100​ഗ്രാം

തയ്യാറാക്കുന്ന വിധം

പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഉളളി അരിഞ്ഞതും വെളുത്തുളളിയും ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചേർത്തു നിറം മാറുന്നതുവരെ വഴറ്റുക. എല്ലാ മസാലപ്പൊടികളും ചെറുതായി അരിഞ്ഞ തക്കാളിയും ചേർക്കുക. ഇതിലേക്ക് കഷണങ്ങളാക്കിയ ഞണ്ട് ചേർത്ത് കുറച്ച് വെളളമൊഴിച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ തേങ്ങാപ്പാലൊഴിച്ച് അരിഞ്ഞ തക്കാളി ചേർത്ത് വാങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button