ചേർത്തല: ട്രാഫിക് എസ്.ഐയ്ക്ക് മൂന്നംഗ സംഘത്തിന്റെ മർദ്ദനം. മദ്യലഹരിയിൽ അമിതവേഗത്തിൽ വന്ന വാഹനം പിന്തുടർന്ന് പിടികൂടിയ ചേർത്തല പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എസ്.ഐ അർത്തുങ്കൽ പുളിക്കൽ വീട്ടിൽ ജോസി സ്റ്റീഫനെയാണ് (55) മൂന്നംഗ സംഘം മർദിച്ചത്.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് മൂക്കിൽ നിന്ന് ചോര വാർന്ന നിലയിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അക്രമികളായ സൈനികനെന്ന് പറഞ്ഞ ആളെ അടക്കം മൂന്നുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : അനധികൃത ഒറ്റനമ്പർ ലോട്ടറി നടത്തിപ്പുകാരന് പിടിയിൽ
കൊട്ടാരക്കര കുന്നിക്കോട് ശാസ്ത്രി ജങ്ഷന് സമീപം സി.എം ഹൗസിൽ ഷമീർ മുഹമ്മദ് (29), കൊല്ലം ആവണീശ്വരം സ്വദേശികളായ രാജവിലാസം ജോബിൻ (24), വിപിൻ ഹൗസിൽ വിപിൻ രാജ് (26) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം.
അപകടകരമായ രീതിയിൽ കലവൂർ ഭാഗത്തു നിന്ന് സിഗ്നലിൽ നിർത്താതെ ജീപ്പ് വരുന്നതായി കൺട്രോൾ റൂമിൽ നിന്ന് ജോസി സ്റ്റീഫന് സന്ദേശം ലഭിച്ചു. തുടർന്ന് ചേർത്തല എക്സ്റേ കവലയിൽ പരിശോധനക്കിടെ ജോസി കൈ കാണിച്ചെങ്കിലും അമിതവേഗത്തിൽ വന്ന ജീപ്പ് നിർത്താതെ പോയി. പിന്തുടർന്ന് പോയ പൊലീസ് വാഹനത്തെ വെട്ടിച്ച് ദേശീയപാതയിൽ ആഹ്വാനം വായനശാല ജങ്ഷനിൽ നിന്ന് തിരിഞ്ഞ് ആഞ്ഞിലിപ്പാലം ഭാഗത്തേക്ക് ജീപ്പ് ഓടിച്ചുപോയി. തുടർന്ന് മണ്ണിൽ ജീപ്പിന്റെ ചക്രങ്ങൾ താഴ്ന്നതോടെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.
ഈ സമയം പ്രകോപനമില്ലാതെ ഷമീർ മുഹമ്മദ് ആണ് ജോസി സ്റ്റീഫനെ മുഖത്തിടിച്ചത്. ചോര വാർന്ന ജോസി സ്റ്റീഫനെ മറ്റ് പൊലീസുകാർ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തു നിന്ന് മൂന്നുപേരെ പിടികൂടിയെങ്കിലും ഒരാൾ ഓടിമറഞ്ഞു. മദ്യലഹരിയിലായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments