KozhikodeLatest NewsKeralaNattuvarthaNews

മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലായിരുന്നു സംഭവം

കോഴിക്കോട്: മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്കില്‍ കയറി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. നന്മണ്ട സ്വദേശിയായ ബിജുവിന്റെ ആക്രമണത്തില്‍ ബാങ്ക് ജീവനക്കാരിയായ ശ്രീഷ്മയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലായിരുന്നു സംഭവം.

Read Also : രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു

ബാങ്കിലെത്തിയ ബിജു ഭാര്യയാണെന്ന് കരുതി ശ്രീഷ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീഷ്മ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീഷ്മ നന്മണ്ട സഹകരണ ബാങ്കിലെ ക്ലാര്‍ക്കാണ്. ബിജുവിന്റെ മുന്‍ ഭാര്യയും ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

സംഭവത്തില്‍ കേസ് എടുത്ത പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button