മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ താത്കാലിക നായകനായി അജിന്‍ക്യ രഹാനെയെ നിയോഗിച്ചതിനെ ചോദ്യം ചെയ്ത് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലാതിരുന്നയിടത്തു നിന്നാണ് രഹാനെ ക്യാപ്റ്റനായതെന്ന് ചോപ്ര പറഞ്ഞു. ന്യൂസിന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനാണ് രഹാനെ നിയോഗിക്കപ്പെട്ടത്.
‘സെലക്ടമാര്‍ രഹാനെയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. പക്ഷേ സത്യമെന്തെന്നാല്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് നടന്നിരുന്നെങ്കില്‍ ടീമില്‍ രഹാനെയുടെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പേട്ടെനെ. കഴിഞ്ഞ രണ്ടു വര്‍ഷമായി രഹാനെയുടെ ആവറേജ് താഴേക്കുപോകുന്നു. മുമ്പൊരിക്കലും രഹാനെയുടെ ബാറ്റിംഗ് ശരാശരിയുടെ വേഗം ഇത്രയും കുറഞ്ഞിട്ടില്ല’.
Read Also:- ഹോണ്ടയുടെ പുതിയ മിഡ്‍ സൈസ് എസ്‌യുവിയെ കൺസെപ്റ്റിനെ വിപണിയിൽ അവതരിപ്പിച്ചു
‘ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നില്ലെങ്കില്‍, രണ്ടാം ഇന്നിംഗ്‌സില്‍ പൂജാരയുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ രഹാനെയുടെ പകരക്കാരനെ സംബന്ധിച്ച ചര്‍ച്ച നടന്നേനെ. രോഹിത് ശര്‍മ്മ വൈസ് ക്യാപ്റ്റന്‍ ആയിരുന്നെങ്കില്‍ രഹാനെയുടെ സ്ഥാനം ഇളകിയേനെ. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ അയാളെ ക്യാപ്റ്റനാക്കിയിരിക്കുന്നു’ ചോപ്ര പറഞ്ഞു.
Post Your Comments