NattuvarthaLatest NewsKeralaIndiaNews

ഒരു സ്ഥാപനവും അടഞ്ഞു കിടക്കണമെന്ന് ഒരു തൊഴിലാളി സംഘടനകളും ആഗ്രഹിക്കില്ല: വി എൻ വാസവൻ

തിരുവനന്തപുരം: ഒരു സ്ഥാപനവും അടഞ്ഞു കിടക്കണമെന്ന് ഒരു തൊഴിലാളി സംഘടനകളും ആഗ്രഹിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഒരു വര്‍ഷവും ഒമ്പത് മാസവും അടഞ്ഞുകിടന്ന കോട്ടയം ടെക്‌സ്‌റ്റൈല്‍സ് ഇന്ന് രാവിലെ എട്ടിന് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചുവെന്നും വ്യക്തിപരമായി വളരെയധികം സന്തോഷമുള്ള വാര്‍ത്തയാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Also Read:പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

‘തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലപ്പോഴും അവാസ്തമായ ആരോപണങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തൊഴിലാളി സംഘടനകള്‍ സ്തംഭിപ്പിക്കുന്നു, പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്നിങ്ങനെ പലവിധത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പതിവായി കേള്‍ക്കുന്നതാണ്’, മന്ത്രി പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഒരു വര്‍ഷവും ഒമ്പത് മാസവും അടഞ്ഞുകിടന്ന കോട്ടയം ടെക്‌സ്‌റ്റൈല്‍സ് ഇന്ന് രാവിലെ എട്ടിന് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. വ്യക്തിപരമായി വളരെയധികം സന്തോഷമുള്ള വാര്‍ത്തയാണിത്. അതുകൊണ്ടു തന്നെ അതീവ സന്തോഷമുള്ള ദിവസവും.

തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലപ്പോഴും അവാസ്തമായ ആരോപണങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തൊഴിലാളി സംഘടനകള്‍ സ്തംഭിപ്പിക്കുന്നു, പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്നിങ്ങനെ പലവിധത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പതിവായി കേള്‍ക്കുന്നതാണ്.

എന്നാല്‍ ഒരു സ്ഥാപനവും അടഞ്ഞു കിടക്കണമെന്ന് ഒരു തൊഴിലാളി സംഘടനകളും ആഗ്രഹിക്കില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോഴാണ് പ്രക്ഷോഭങ്ങളുമായി രംഗത്തു വരുന്നത്. അതും ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള എല്ലാ സാദ്ധ്യതകളും അടയുമ്പോള്‍. തൊഴിലാളി സംഘടനകള്‍ സ്വീകരിച്ച സൗഹാര്‍ദ്ദപരമായ സമീപനത്തിന്റെ ഫലമാണ് ഇന്ന് കോട്ടയം ടെക്‌സ്‌റ്റൈല്‍സിന്റെ പ്രവര്‍ത്തന പുനഃരാരംഭം.
ഒക്ടോബര്‍ 28ന് ഞാനും ബഹുമാനപ്പെട്ട വ്യവസായ മന്ത്രി പി.രാജീവും പങ്കെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ജനപ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സ്വീകരിച്ച അനുഭാവപൂര്‍വ്വമായ സമീപനമാണ് ടെക്‌സ്റ്റൈയില്‍സിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇടയാക്കിയത്. മൂന്ന് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തൊഴിലാളികള്‍ സമ്മതിക്കുകയായിരുന്നു.
1.5 കോടി രൂപയാണ് ടെസ്റ്റൈയില്‍സ് തുറന്ന് പ്രവര്‍ത്തിക്കാനായി സര്‍ക്കാര്‍ അനുവദിച്ചത്. സ്ഥാപന മാനെജ്‌മെന്റും തൊഴിലാളി സംഘടനകളും ഒരേ മനസോടെ നില്‍ക്കുകയാണെങ്കില്‍ ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ കഴിയുമെന്ന് കോട്ടയം ടെക്‌സ്‌റ്റൈല്‍സില്‍ നടന്ന ഇടപെടല്‍ വ്യക്തമാക്കുന്നു.

വരും ദിവസങ്ങളില്‍ പൂര്‍വ്വാധികം ശക്തമായി പ്രവര്‍ത്തിച്ച് കോട്ടയം ടെക്‌സ്‌റ്റൈല്‍സ് നഷ്ടങ്ങള്‍ നികത്തി ലാഭത്തിലേയ്ക്ക് എത്തട്ടെയെന്ന് ആശംസിക്കുന്നു. എല്ലാ തൊഴിലാളികള്‍ക്കും ആത്മാര്‍ത്ഥമായ ആശംസകള്‍. അഭിവാദനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button