KozhikodeLatest NewsKeralaNattuvarthaNews

നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു : ഉള്ളില്‍ കുടുങ്ങിയ ഒമ്പത് പേരെ രക്ഷപ്പെടുത്തി

വീട് തകരുമ്പോള്‍ ഒമ്പത് പേരാണ് ഇവിടെ നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നത്

കോഴിക്കോട് : ജില്ലയിലെ ചെറുകുളത്തൂരില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു. വീട് തകരുമ്പോള്‍ ഒമ്പത് പേരാണ് ഇവിടെ നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നത്.

ഇതില്‍ ഏഴ് പേരെ ആദ്യം തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരെ അല്‍പ സമയം മുമ്പാണ് തീവ്രശ്രമത്തിനൊടുവില്‍ പുറത്തെടുത്തത്. ഇവര്‍ ഒരു മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി.

Read Also : ദേഹം മുഴുവൻ തീയുമായി സ്ത്രീ ദേശീയപാതയിൽ കുഴഞ്ഞ് വീണു

കോണ്‍ക്രീറ്റ് പാളികള്‍ ജെസിബി ഉപയോഗിച്ച് എടുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. നിര്‍മാണത്തിലുള്ള തകരാറാണോ അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. അ​ഗ്നിശമന സേന പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button