ബേപ്പൂർ: ജലോത്സവ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനച്ചടങ്ങിനിടെ മാന്ത്രികൻ പ്രദീപ് ഹുഡിനോയ്ക്ക് തലയിൽ ഇരുമ്പുതൂൺ വീണു പരിക്ക്. ബേപ്പൂർ മറീന ജെട്ടിയിൽ സജ്ജീകരിച്ച സ്റ്റേജിന് മുന്നിൽ ഇരിക്കുമ്പോഴാണ് പ്രദീപിന്റെ തലയിൽ ഇരുമ്പുതൂൺ വീണത്.
ഉടൻ തന്നെ പ്രദീപിനെ ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ വി. സജിത്ത് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷപ്രസംഗത്തിനു ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടന പ്രസംഗം നടത്തുമ്പോഴാണ് സംഭവം. വേദിക്ക് അരികിലെ ട്യൂബ്ലൈറ്റ് സ്ഥാപിച്ച ഇരുമ്പുതൂൺ കാണികളോടൊപ്പം ഇരുന്ന പ്രദീപിന്റെ തലയിലേക്ക് വീഴുകയായിരുന്നു.
Read Also : കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
ബേപ്പൂർ പുലിമുട്ട് റോഡിലെ ജങ്കാർ ജെട്ടിക്കടുത്ത ഹാർബർ എൻജിനീയറിങ് വകുപ്പ് ഓഫിസിൽ സ്വാഗതസംഘം ഓഫിസ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തശേഷം, ചടങ്ങ് കടപ്പുറത്ത് സജ്ജീകരിച്ച വേദിയിലേക്ക് മാറ്റുകയായിരുന്നു. പരിപാടി നടക്കവെ ഉണ്ടായ മഴയും കാറ്റും മൂലമാണ് ഇരുമ്പ് തൂൺ നിലംപതിച്ചത്.
Post Your Comments