ലണ്ടൻ: വിവാഹം തന്‍റെ പരിഗണനയിലുള്ള കാര്യമായിരുന്നെന്നും തനിക്ക് അതുസംബന്ധിച്ച് ചില സങ്കൽപങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നുവെന്നും പൊതു പ്രവർത്തകയും നൊബേൽ ജേതാവുമായ മലാല യൂസുഫ് സായ്. തന്‍റെ മൂല്യങ്ങളും നിലപാടുകളും മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ കണ്ടെത്തിയതിൽ താൻ ഭാഗ്യവതിയാണെന്നും മലാല ബിബിസിയുടെ ആൻഡ്രൂ മാർ ഷോയിൽ വ്യക്തമാക്കി. യാഥാസ്ഥിതികമായ രീതിയിൽ വിവാഹകം കഴിച്ചതിലൂടെ വിവാഹത്തെ കുറിച്ച് നേരത്തേ പ്രകടിപ്പിച്ചിരുന്ന അഭിപ്രായത്തിൽനിന്നും ഏറെ പിന്നാക്കം പോയി എന്ന ആരോപണത്തിന് മറുപടിയായാണ് മലാല ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ശൈശവ വിവാഹത്തിനും വിവാഹമോചനത്തിനും ഇരയാക്കപ്പെട്ട നിരവധി പെൺകുട്ടികളെ നമ്മുടെ ലോകത്ത് കാണാനാകുമെന്നും അതിനെക്കുറിച്ചൊക്കെ താൻ പങ്കിട്ട ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നതായും മലാല പറഞ്ഞു. വിവാഹം സംബന്ധിച്ച കാര്യങ്ങൾ താൻ വളരെ നേരത്തേ തന്നെ ബ്രിട്ടീഷ് വോഗിനോട് പറഞ്ഞിരുന്നതായും മലാല കൂട്ടിച്ചേർത്തു.
യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : കൈകാലുകള്‍ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിച്ച നിലയില്‍
കഴിഞ്ഞയാഴ്ചയാണ് വ്യവസായിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗം അസർ മാലിക്കിനെ മലാല വിവാഹം കഴിച്ചത്. ലാഹോറിൽ നിന്നുള്ള അസർ മാലിക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്‍ററിന്‍റെ ജനറൽ മാനേജരുമാണ്. അതേസമയം, ജീവിതത്തിൽ വിവാഹത്തിന്‍റെ ആവശ്യം ഇല്ല എന്ന തരത്തിൽ നേരത്തെ മലാല സംസാരിച്ചിട്ടുണ്ട്.
Post Your Comments