കുണാര്‍: തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ തലവന്‍ മുല്ല ഫസലുള്ള യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജൂണ്‍ 13ന് അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും അതിര്‍ത്തി പ്രദേശമായ കുണാര്‍ മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യു.എസ് സര്‍ക്കാര്‍ 3 കോടി 39 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഭീകരനാണ് ഫസലുള്ള. 2014 ഡിസംബറില്‍ 130 വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ പാകിസ്താനിലെ സൈനിക സ്‌കൂള്‍ ആക്രമണത്തിനു പിന്നില്‍ ഇയാളായിരുന്നു.
2012ല്‍ മലാല യൂസഫ്‌സായിയെ ആക്രമിച്ച തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. തെഹ്‌രികി പാകിസ്താന്‍ മേധാവിയാണ് ഫസലുള്ള. മറ്റു നാലു തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. വോയ്‌സ് ഓഫ് അമേരിക്കയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ താലിബാന്റെ ഭാഗത്തുനിന്ന് ഒരു സ്ഥിരീകരണവും വന്നിട്ടില്ല. പെന്റഗണ്‍ വക്താക്കളും ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുല്ല ഫസലുള്ള കൊല്ലപ്പെട്ടതായി കാണിച്ച് ഇതിന് മുന്‍പും വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.
കുനാര്‍ പ്രവിശ്യയില്‍ 13നാണ് യു.എസ് ഭീകര വിരുദ്ധ ആക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്താനിലെ യു.എസ് സേനകളുടെ ലഫ്റ്റനന്റ് കേണല്‍ മാര്‍ട്ടിന്‍ മക്‌ഡോണല്‍ പറഞ്ഞു. പാകിസ്ഥാനെതിരെയും അമേരിക്കക്കെതിരെയും നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള ആളാണ് മുല്ല ഫസലുള്ള. പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ നിന്നും സ്വകാര്യ റേഡിയോയിലൂടെ വികാരതീവ്രമായി മതപ്രഭാഷണം നടത്തുന്ന ഫസലുള്ള ‘മുല്ല റേഡിയോ’ എന്നാണ് അറിയപ്പെടുന്നത്.
Post Your Comments