വാഷിംഗ്ടൺ: അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷന്റെ ഇമെയിൽ അജ്ഞാത സംഘം ഹാക്ക് ചെയ്തു. തുടർന്ന് അമേരിക്കയിലെ സുപ്രധാന വകുപ്പുകൾക്ക്, സൈബർ ആക്രമണ സാധ്യതയുണ്ടെന്ന പതിനായിരക്കണക്കിന് വ്യാജ സന്ദേശങ്ങൾ ഇവർ അയച്ചു. @ic.fbi.gov എന്ന് അവസാനിക്കുന്ന ഔദ്യോഗിക എഫ്ബിഐ ഇ മെയിലിൽ നിന്നാണ് ആഭ്യന്തര സുരക്ഷാവകുപ്പിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പോയതെന്ന് അധികൃതർ വെളിപ്പെടുത്തി.
വിന്നി ട്രോയയാണ് ഹാക്കിംഗിന് പിന്നിൽ എന്ന തരത്തിൽ ഹാക്കർമാർ തന്നെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ വൈകാതെ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. സ്വന്തമായി രണ്ട് ഡാർക്ക് വെബ് സുരക്ഷാ കമ്പനികൾ നടത്തുന്ന സൈബർ സുരക്ഷാ ഗവേഷകനാണ് ട്രോയ.
Post Your Comments