ബീജിംഗ്: ഗാൽവൻ സംഘർഷത്തിൽ ഇന്ത്യയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ സ്മാരകത്തെ അപമാനിച്ച ചൈനീസ് ട്രാവൽ ബ്ലോഗർക്ക് ഏഴ് മാസം തടവ് ശിക്ഷ. കൂടാതെ പത്ത് ദിവസത്തിനുള്ളിൽ ബ്ലോഗർ പരസ്യമായി മാപ്പ് പറയണമെന്നും സിൻജിയാംഗ് കോടതി വിധിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
Also Read:ഓട്സ് കൊണ്ട് തയ്യാറാക്കാം നല്ല അടിപൊളി കട്‌ലറ്റ്
കാറക്കോറം മലനിരകളിൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിൽ കയറി നിന്ന ബ്ലോഗർ സ്മാരകത്തിന് നേർക്ക് തോക്ക് ചൂണ്ടുന്ന ആംഗ്യം കാട്ടി പുഞ്ചിരിച്ചു കൊണ്ട് സെൽഫി എടുത്തു. ശേഷം ഇത് ചൈനീസ് സാമൂഹിക മാധ്യമമായ വീ ചാറ്റിൽ പങ്കു വെച്ചു. കഴിഞ്ഞ ജൂലൈയിൽ നടന്ന ഈ സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതോടെ ബ്ലോഗർ ഇത് ഡിലീറ്റ് ചെയ്തു. എന്നാൽ പരാതികൾ വ്യാപകമായതോടെ ഇയാളെ പിടികൂടി വിചാരണ ചെയ്യുകയായിരുന്നു.
നേരത്തെ ഗാൽവനിൽ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ ചൈനക്ക് കടുത്ത ആൾനാശം സംഭവിച്ചതിനെ വിമർശിച്ച ബ്ലോഗറെ എട്ട് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
Post Your Comments