UAELatest NewsNewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: നവംബർ പകുതി വരെ രേഖപ്പെടുത്തിയത് 3.5 ദശലക്ഷത്തിലധികം സന്ദർശനങ്ങൾ

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിൽ ആറ് ആഴ്ച്ചകൾക്കുള്ളിൽ സന്ദർശനത്തിനെത്തിയത് 3.5 ദശലക്ഷത്തിലധികം പേർ. ഒക്ടോബർ 1 മുതൽ ആറ് ആഴച്ചക്കുള്ളിൽ എക്‌സ്‌പോ വേദിയിൽ മൊത്തം 3,578,653 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി എക്‌സ്‌പോ അധികൃതർ അറിയിച്ചു. ഒക്ടോബർ 1 മുതൽ വെർച്വൽ സന്ദർശകരുടെ എണ്ണം 15.7 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Read Also: ആർഎസ്എസ് പ്രവർത്തകന്റെ വധം: തളംകെട്ടി കിടന്ന രക്തം കണ്ട 56കാരൻ കുഴഞ്ഞ് വീണ് മരിച്ചു

നിരവധി സംഗീത- സാംസ്‌കാരിക പരിപാടികളാണ് കഴിഞ്ഞ വാരാന്ത്യത്തിൽ എക്‌സ്‌പോ വേദിയിൽ അരങ്ങേറിയത്. നിരവധി പ്രശ്‌സതരും താരങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എക്‌സ്‌പോ വേദിയിൽ എത്തിയിരുന്നു,

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. എക്‌സ്‌പോ വേദി സന്ദർശിക്കുന്നതിനായുള്ള നവംബർ വീക്ക് ഡേ പാസിന്റെ വിൽപ്പന വർധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 2022 മാർച്ച് 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.

Read Also: യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിൽ ലഭ്യമാകും: സേവനവുമായി അബുദാബി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button