മുംബൈ: ടി20 ലോകകപ്പിന് ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു. യുഎഇയിൽ നിന്ന് ഇന്നലെ രാത്രിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേയ്‌ക്ക് മടങ്ങിയെത്തിയത്.
വിമാനത്താവളത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ ഹാർദിക് പാണ്ഡ്യയുടെ കൈവശം അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ കണ്ടെത്തുകയായിരുന്നു. വാച്ചുകളുടെ ഇൻവോയ്‌സുകൾ താരത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. പൂർണ്ണമായും പ്ലാറ്റിനത്തിൽ നിർമ്മിച്ച വാച്ചിൽ 32 ബാഗെറ്റ് കട്ട് മരതകങ്ങളാണ് ഉള്ളത്.
‘മയില്‍’ വിവാദത്തില്‍ വമ്പൻ ട്വിസ്റ്റ്: ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ
ഹാർദിക് പാണ്ഡ്യയ്‌ക്ക് ആഡംബര വാച്ചുകളോട് കടുത്ത താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്. ഐപിഎൽ 2021-ന്റെ രണ്ടാം പാദം ആരംഭിക്കുന്നതിന് മുൻപ് റോൾസ് റോയ്‌സിൽ ഇരുന്ന് ഹാർദിക് എടുത്ത് ചിത്രങ്ങളിലും ആഡംബര വാച്ച് വ്യക്തമാണ്. ആഡംബര വാച്ചായ പാടെക് ഫിലിപ്പ് നോട്ടിലസ് പ്ലാറ്റിനം 5711 എന്ന 5 കോടി രൂപയിലധികം വിലയുള്ള വച്ചായിരുന്നു ഇത്.
Post Your Comments