AsiaUSALatest NewsNewsIndiaEuropeInternational

അഞ്ച് നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം: വിസ്മയക്കാഴ്ചയ്ക്ക് കാത്ത് ലോകം

ഇന്ത്യയിലും ദൃശ്യമാകും

പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം കാണാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. നവംബർ 19നാണ് ആകാശത്തെ ഈ വിസ്മയക്കാഴ്ച. അമേരിക്ക, യൂറോപ്പ്, ഇന്ത്യ ഉൾപ്പെടെ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. ആറ് മണിക്കൂറോളം ഗ്രഹണം നീണ്ടു നിൽക്കും

Also Read:ഇന്ത്യൻ യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് സിംഗപ്പൂർ: വാക്സിൻ എടുത്തവർക്ക് ക്വാറന്റീൻ നിർബ്ബന്ധമില്ല

1440 ഫെബ്രുവരി മാസം 18ആം തീയതിയാണ് ഇതിന് മുൻപ് ഇത്രയും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഉണ്ടായത്. ഇന്ത്യൻ സമയം പകൽ 11.32ന് ആരംഭിക്കുന്ന ഗ്രഹണം വൈകുന്നേരം 5.33 വരെ നീണ്ടു നിൽക്കും.

ഈ ഗ്രഹണ സമയത്ത് ഭൂമി ചന്ദ്രന്റെ 97 ശതമാനവും നിഴലിലാവും. 2100 വരെ ഇനി ഇത്തരത്തിൽ വലിയ ഒരു ചന്ദ്രഗ്രഹണം ഉണ്ടാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button