MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് പത്തൊമ്പത്കാരിയായ അമ്മയും എട്ടുമാസം പ്രായമുള്ള കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍

കുടുംബവഴക്കാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം

മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് പത്തൊമ്പത്കാരിയായ അമ്മയെയും കുഞ്ഞിനെയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഐങ്കലം വടക്കത്ത് വളപ്പില്‍ ദസ്ദസത്തിന്റെ ഭാര്യയായ സുഹൈല നസ്റിന്‍, എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടോടെ നടന്ന സംഭവത്തിൽ സമീപവാസികള്‍ അന്വേഷിച്ചപ്പോൾ സുഹൈലയെ വിളിക്കാന്‍ വീട്ടുകാര്‍ റൂമില്‍ ചെല്ലുകയായിരുന്നു. റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനെ തുടര്‍ന്ന് വീടിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് വാതില്‍ ചവിട്ടിത്തുറന്നു. ഇതോടെയാണ് സുഹൈലയെയും എട്ടുമാസം മാത്രം പ്രായമുള്ള ഫാത്തിമ ഷഹ്റയെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യം: നവവരനെ ഭാര്യവീട്ടുകാർ ജനനേന്ദ്രിയത്തിലടക്കം ക്രൂരമായി മർദ്ദിച്ചു

ആനക്കര സ്വദേശിനീയാണ് സുഹൈല. കുടുംബവഴക്കാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം. കുറ്റിപ്പുറം പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button