Latest NewsUAENewsInternationalGulf

ശൈഖ് മുഹമ്മദ് ബിൻ സയിദുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യോഗത്തിൽ വെച്ച് ശൈഖ് മുഹമ്മദ് സയിദ് ജയശങ്കറിനെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുകയും സന്ദർശനം വിജയകരമാക്കാൻ ആശംസിക്കുകയും ചെയ്തു.

Read Also: രാജ്യത്തെ കണ്ണീരിലാഴ്ത്തി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സുമന്റെ ഭാര്യയുടെ വാക്കുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ജയശങ്കർ ശൈഖ് മുഹമ്മദ് സയിദിന് കൈമാറി. നിരവധി വിഷയങ്ങളിൽ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചാ വിഷയമായി.

അബുദാബി എയർപോർട്ട്‌സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, അബുദാബി എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാനും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഖൽദൂൻ ഖലീഫ അൽ മുബാറക്ക് തുടങ്ങിയവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

Read Also: കോൺഗ്രസ് ഒറ്റയ്ക്ക് വിജയിക്കും: യുപി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button