Latest NewsNewsIndia

പതിമൂന്നുകാരിയെ പ്രകൃത ശിക്ഷ വിധിക്ക്​ ​വിധേയമാക്കി: 35 പേര്‍ക്കെതിരെ കേസ്​

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

അഹ്​മദാബാദ്​: പ്രണയബന്ധത്തിന്‍റെ പേരില്‍ പതിമൂന്നുകാരിയെ പ്രകൃത ശിക്ഷ വിധിക്ക്​ ​വിധേയമാക്കിയ കേസില്‍ 22പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ പഥാനിലാണ്​ സംഭവം. ഗ്രാമത്തിലെ പുരുഷന്‍മാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ തല മുണ്ഡനം ചെയ്യുകയും മുഖത്ത്​ കരിതേക്കുകയും വഴിയിലൂടെ നടത്തിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പ്രണയബന്ധത്തെ ചൊല്ലിയായിരുന്നു പ്രാകൃത ശിക്ഷാരീതി.

നവംബര്‍ 10നാണ്​​ കേസിന്​ ആസ്​പദമായ സംഭവ​മെന്ന്​ പൊലീസ്​ പറഞ്ഞു. പെണ്‍കുട്ടിയുടെ തന്നെ സമുദായത്തില്‍പ്പെട്ട 35 പുരുഷന്‍മാര്‍ ചേര്‍ന്ന്​ ​വഴിയില്‍ തടയുകയും കൈകള്‍ കൂടിക്കെട്ടിയ ശേഷം തല മൊട്ടയടിക്കുകയും ചൂടുള്ള പാത്രം തലയില്‍​ വെക്കുകയുമായിരുന്നു. കൂടാതെ മുഖത്ത്​ കരി തേക്കുകയും ചെയ്​തു. തുടര്‍ന്ന്​ ​പെണ്‍കുട്ടിയെ ഗ്രാമത്തിലൂടെ നടത്തിച്ചു. 13കാരിയുടെ പിതാവും കേസില്‍ പ്രതിയാണെന്ന്​ പൊലീസ്​ പറഞ്ഞു.

Read Also: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനുള്ള സർക്കാർ ആലോചന തള്ളിക്കളയാനാകില്ല: ലീഗിന് മറുപടിയുമായി ജലീൽ

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പെണ്‍കുട്ടി സഹായത്തിനായി കരയുന്നതും ഇതോടെ പുരുഷന്‍മാര്‍ അവളുടെ ചുറ്റുംകൂടി പരിഹസിക്കുന്നതും വിഡിയോയില്‍ കാണാം. തുടര്‍ന്ന്​, വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ അന്നുതന്നെ പിതാവും ബന്ധുക്കളും ചേര്‍ന്ന്​ മറ്റൊരാള്‍ക്ക്​ വിവാഹം കഴിച്ചു നല്‍കിയതായും പറയുന്നു.

ക്രൂരകൃത്യത്തിന്‍റെ വിഡിയോ വൈറലായതോടെ ജില്ല ശിശു സംരക്ഷണ ഓഫിസറും പൊലീസ്​ സൂപ്രണ്ടും ഗ്രാമത്തിലെത്തി. സ്​ഥലത്ത്​ പ്ര​േത്യക പൊലീസ്​ സംഘത്തെ വിന്യസിക്കുകയും ചെയ്​തു. ‘കേസില്‍ ഇതുവരെ 22 പ്രതികളെ അറസ്റ്റ്​ ചെയ്​തു. അന്വേഷണം പുരോഗമിക്കുകയാണ്​’ -പഥാന്‍ പൊലീസ്​ സൂപ്രണ്ട്​ അക്ഷയ്​ രാജ്​ മഖ്​വാന പറഞ്ഞു.

പെണ്‍കുട്ടിയെ പൊലീസെത്തി വീട്ടുകാരില്‍നിന്ന്​ ​മോചിപ്പിച്ചു. 13കാരിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റിയതായും ആരോഗ്യപരിശോധന നടത്തിയതായും ജില്ല ശിശു സംരക്ഷണ ഓഫിസര്‍ പറഞ്ഞു. പെണ്‍കുട്ടിയു​ടെ മൊഴി രേഖപ്പെടുത്തുകയും കൗണ്‍സലിങ്ങിന്​ വിധേയമാക്കുകയും ചെയ്​തു.

ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍കുട്ടിക്ക്​ പ്രണയമുണ്ടായിരുന്നു. ദീപാവലിക്ക്​ രണ്ടുദിവസത്തിന്​ ശേഷം പെണ്‍കുട്ടി യുവാവുമായി ഒളി​ച്ചോടിയിരുന്നു. തുടര്‍ന്ന്​ പെണ്‍കുട്ടിയെയും യുവാവിനെയും ഗ്രാമവാസികള്‍ സമീപത്തെ ബസ്​ സ്റ്റാന്‍ഡില്‍നിന്ന്​ പിടികൂടി നിര്‍ബന്ധപൂര്‍വം ഗ്രാമത്തില്‍ തിരിച്ചെത്തിച്ചു. പെണ്‍കുട്ടിയുടേതിന്​ സമാനമായി യുവാവിനെയും പ്രാകൃത ശിക്ഷക്ക്​ വിധേയമാക്കിയതായാണ്​ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button