PalakkadKeralaNattuvarthaLatest NewsNewsCrime

ഷൊര്‍ണൂരില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദിവ്യയുടെ ഭര്‍ത്താവിന്റെ അമ്മയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

പാലക്കാട്: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ദിവ്യയുടെ ഭര്‍ത്താവിന്റെ അമ്മയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പാലക്കാട് ഷൊര്‍ണൂരിലാണ് സംഭവം.

Read Also : ഇടുക്കി അണക്കെട്ട് തുറക്കുന്നു: ഉച്ചയ്ക്ക് രണ്ടിന് ഒരു ഷട്ടര്‍ തുറക്കും, ജാഗ്രതാ നിര്‍ദ്ദേശം

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചതെന്നാണ് സൂചന. കൈത്തണ്ട മുറിച്ചശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ദിവ്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് മക്കളെ മയങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മക്കളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.

അതേസമയം ദിവ്യയുടെ ഭര്‍ത്താവിന്റെ അമ്മയുടെ അമ്മ അമ്മിണിയമ്മ കൈത്തണ്ട മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി ദിവ്യയുടെ ഭര്‍ത്താവില്‍ നിന്ന് വിവരം ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button