റിയാദ്: സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ. പൊതുഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. യാത്രക്കാർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിൻ ഡോസുകൾ പൂർണമായി സ്വീകരിച്ചവരായിരിക്കണമെന്ന് നിർബന്ധമാണ്.
Read Also: കനത്ത മഴ: ഇടുക്കി അണക്കെട്ട് തുറന്നു, പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം
യാത്രയിൽ ഉടനീളം മാസ്‌ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കണം യാത്ര. നഗര സർവീസുകൾ നടത്തുന്ന എല്ലാ ബസുകൾക്കും പുതിയ ഇളവ് ബാധകമാണ്. രാജ്യത്തെ സ്‌കൂൾ ബസുകൾ, ഹജ്ജ്, ഉംറ, ടൂറിസ്റ്റ് ബസുകൾ, ഫെസ്റ്റിവലുകളും പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്ന വകുപ്പുകൾക്ക് കീഴിലുള്ള ബസുകൾ തുടങ്ങിയവയിലെല്ലാം ഇനി മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും.
Post Your Comments